
കോട്ടക്കൽ : ഒതുക്കുങ്ങൽ കുഴിപ്പുറം കവലയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചു
മറ്റത്തൂർ കുഴിപ്പുറം അമ്പലവൻ കുളപ്പുരയ്ക്കൽ ഇബ്രാഹിമിൻ്റെ മകൻ എ കെ ഷറഫുദ്ദീൻ (37) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11 മണിക്ക് ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിൽ കുഴിപ്പുറം കവലയിൽ വെച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഷറഫുദ്ദീൻ തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ചു വീണു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീൻ മരിച്ചു. . മദ്യലഹരിയിൽ അമിതവേഗതയിൽ ആണ് കാറോടിച്ചത്.
സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പറപ്പൂർ ചോലപ്പുറത്ത് അക്ബർ അലി (34) യെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
