ബന്ധുവിനെ മർദിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനെ റിമാൻഡ് ചെയ്തു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : തർക്കം തീർക്കാനെന്ന പേരിൽ വിളിച്ചു വരുത്തി മർദിചെന്ന പരാതിയിൽ കെ എസ് ഇ ബി ജീവനക്കാരനെതിരെ കൊലപാതക ശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കെ എസ് ഇ ബിയിലെ ലൈൻമാൻ മുന്നിയൂർ കുണ്ടംകടവ് സ്വദേശി അത്തിക്കകത്ത് അബദുൽ നാസറിനെ യാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ബന്ധുവായ മുന്നിയൂർ ചുഴലിയിലെ അത്തിക്കകത്ത് നസീറിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് പരാതി. തർക്കം പറഞ്ഞ് തീർക്കാൻ എന്ന വ്യാജേന വീട്ടിൽ വിളിച്ച് വരുത്തി പ്രതി അക്രമിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്. പരിക്കേറ്റ നസീർ ചികിത്സയിലാണ്.

അതേ സമയം, നാസറിനെയും മാതാവിനെയും മർദ്ദിച്ചെന്ന പരാതിയിൽ നസീറിനെതിരെയും കേസുണ്ട്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!