ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള മനുഷ്യാവകാശ ലംഘനം – അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർത്ഥാടകരോട് രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും അബ്ദുസമദ് സമദാനി എം.പി.പറഞ്ഞു.
കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലികറ്റ് എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള വിലക്ക് നീക്കുക . ഹാജിമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്ന സമര പരിപാടിയിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. 10 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച വിപുലമായ ഹജ്ജ് ഹൗസും 8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന വനിതാ ബ്ലോക്കും ഉണ്ടായിരിക്കെ ഹജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് പി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ , ടി.വി. ഇബ്രാഹിം എൽ.എൽ.എ , കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ സി.ടി. ഫാത്തിമ സുഹ്‌റ , പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പൻ മുഹമ്മദലി, പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.മുഹമ്മദ് മാസ്റ്റർ, ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.അബ്ദുല്ലക്കോയ , വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദു റഹ്മാൻ , കൊണ്ടോട്ടി നഗരസഭ കൗൺസിലർമാരായ മിനിമോൾ , ശിഹാബ് കോട്ട, റഹ്‌മതുള്ള , പള്ളിക്കൽ പഞ്ചായത്ത് മെമ്പർ ജമാൽ കരിപ്പൂർ , അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി കുഞ്ഞാപ്പു, ഹജ്ജ് കമ്മിറ്റിയംഗം മുഹമ്മദ് ഖാസിം കോയ പൊന്നാനി, എൻ. പ്രമോദ് ദാസ് (സി.പി.ഐ എം )
അശ്റഫ് മടാൻ (മുസ്‌ലിം ലീഗ്)
റിയാസ് മുക്കോളി ( യൂത്ത് കോൺഗ്രസ് ) പ്രഫ. എ പി അബ്ദുൽ വഹാബ് (ഐ .എൻ .എൽ)
കെ.പി. ജമാൽ കരുളായി (കേരള മുസ്‌ലിം ജമാഅത്ത്) ശാദി മുസ്തഫ (വ്യാപാരി വ്യവസായി ഏകോപന സമിതി ) ബിച്ചു ഹാജി കോഴിക്കോട്
അഡ്വക്കറ്റ് അബു സിദ്ദീഖ്, മുജീബ് പുത്തലത്ത്, ടി. അബ്ദുൽ അസീസ് ഹാജി, ഇ.കെ. അബ്ദുൽ മജീദ്, ശരീഫ് മണിയാട്ടുകുടി, പി.അബ്ദുറഹ്മാൻ എന്ന ഇണ്ണി , ഹസ്സൻ സഖാഫി തറയിട്ടാൽ , പി.പി.മുജീബ് റഹ്‌മാൻ, മംഗലം സൻഫാരി, ബെസ്റ്റ് മുസ്തഫ സംസാരിച്ചു.

error: Content is protected !!