ലഹരിക്കെതിരെ മഹല്ലുകളിൽ ക്രിയാത്മക പദ്ധതികളുമായി തിരൂരങ്ങാടി ഖാളി ഖലീൽ തങ്ങൾ

 

തിരൂരങ്ങാടി : സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിന് സമഗ്രമായ പദ്ധതികളുമായി തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി.

തിരൂരങ്ങാടി ഖാളി പരിധിയിൽ പെട്ട വിവിധ മഹല്ല് പ്രതിനിധികളെ വിളിച്ചു ചേർത്ത് ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇതിെന്റെ പ്രഖ്യാപനവും പദ്ധതി വിശദീകരണവും ഖാളി സയ്യിദ് ഇബ് റാഹീം ഖലീലുൽ ബുഖാരി നിർവഹിച്ചു.
മഹല്ലുകളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രദേശവാസികള മൂന്ന് വിഭാഗങ്ങളാക്കും. അവർക്ക് ഫലവത്തായ പ്രവർത്തനങ്ങളാണ് നടത്തുക. നിരന്തര കർമ പരിപാടികളും മോണിറ്ററിംഗും നടത്തും മഹല്ല് ഭാരവാഹികൾ, മുതവല്ലിമാർ , ഖതീബ് , ഇമാം, മദ്‌റസ മാനേജിംഗ് കമ്മിറ്റി , അധ്യാപകർ തുടങ്ങിയവർ , സുന്നി സംഘടന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ ക്രിയാത്മകമായ പരിപാടികൾ നടത്തി ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പ്രഖ്യാപന സംഗമം ഖാളി ഹൗസ് ചെയർമാൻ
പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എം എൻ കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹസൻ സഖാഫി വെന്നിയൂർ, സി എച്ച് മുജീബുർ റഹ് മാൻ പ്രസംഗിച്ചു. വിവിധ മഹല്ല് പ്രതിനിധികളായ വി പി ഇമ്പിച്ചിക്കോയതങ്ങൾ, അശ്റഫ് അഹ്സനി മീനടത്തൂർ, അബ്ദുസലാം ബാഖവി പൊടിയാട്, മുഹമ്മദ് ഹാജി മൂന്നിയൂർ, ഇ മുഹമ്മദലി സഖാഫി, കെ പി കുഞ്ഞാലി ഹാജി, പി കുഞ്ഞി മൊയ്തീൻ, റഊഫ് സഖാഫി സി കെ നഗർ, ഞാറക്കാടൻ ഹംസ ഹാജി, ചോലക്കൽ മൊയ്തീൻ കുട്ടി ഹാജി, മുസ്തഫ സഖാഫി വേങ്ങര, എം വി അബ് ദുർറഹ്മാൻ ഹാജി, കുഞ്ഞി മുഹമ്മദ് ഹാജി കൊളപ്പുറം, അലവി ഹാജി ചെറുമുക്ക് തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!