കൊടിഞ്ഞി: ശാസ്ത്ര സാങ്കേതിക ലോകത്തെ വിസ്മയ കാഴ്ചകളും കണ്ടെത്തലുകളും പഴയകാല ഓർമ്മകളുടെ ശേഖരങ്ങളും നവ മാധ്യമങ്ങളുടെ സാധ്യതകളും പരിചയപ്പെടുത്തി കൊടിഞ്ഞി എം.എ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സയൻസ് ഫെയർ 22 ന് സമാപ്തിയായി.
സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫെയർ
സയൻസ്, സോഷ്യൽ,മാത് സ്,ഐ.ടിവിഭാഗത്തിലായി ക്ളാസുകൾ തമ്മിൽ മൽസരങ്ങളിലൂടെയാണ് നടന്നത്. ഓരോ വിഭാഗത്തിലും പുതിയ പരീക്ഷണങ്ങളും പഠനങ്ങളും ഗവേഷണങ്ങളും ഉൾപ്പെടെത്തി പുതിയ സാധ്യതകളെ കണ്ടെത്തി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.
ഓൺദ സ്പോട്ട് മൽസരങ്ങളായ പാം ലീവ് , വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ്,ഗാർമെൻറ്. നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, സ്റ്റിൽ മോഡലുകൾ , വർക്കിങ് മോഡലുകൾ, ഡിജിറ്റൽ പൈൻറിംങ്, ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, ക്വിസ്, ഗൈയിംസ്,ജോമട്രിക്കൽ , നമ്പർ ചാർട്ടുകൾ നിരവധി രാജ്യങ്ങളുടെ നാണയ ശേഖരങ്ങൾ,ഉപകരണങ്ങൾ,തുടങ്ങി ആധുനികവും പുരാതനമായ വിവിധ കാഴ്ചകൾ കൊണ്ട് സമ്പന്നമായ ഫെയർ വിദ്യാർത്ഥികൾക്ക് പുതിയ സാധ്യതകളെ പരിചയപ്പെടുത്തും വിധമായിരുന്നു.ഫെയർ സന്ദർശിക്കാൻ രക്ഷിതാക്കൾക്കും അവസരം ഒരുക്കിയിരിക്കുന്നു.സയൻസ്ഫെയർ, ഹിന്ദി ദിവസ് മൽസരാർഥികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസംബ്ലിയിൽ സമ്മാനം നൽകി.സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി, പ്രിൻസിപ്പൽ നജീബ് മാസ്റ്റർ,പി.ടി.എ പ്രസിഡന്റ് മുജീബ് പനക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, വൈസ് പ്രിൻസിപ്പൽ ഷഹാന ടീച്ചർ,സദർ മുഅല്ലിം ജാഫർ ഫൈസി, സ്റ്റാഫ് സെക്രട്ടറി നിസാർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സയൻസ് ക്ലബ്ബ് മെമ്പർമാരായ ഷഹാന ടീച്ചർ,റിസ് വാന ടീച്ചർ,നദീർ മാസ്റ്റർ,ജസീല ടീച്ചർ,ഷാന ടീച്ചർ,വാസില ടീച്ചർ
എന്നിവർ നേതൃത്വം നൽകി.