Monday, October 13

കഞ്ചാവുമായി ബസ് കണ്ടക്ടർ പിടിയിൽ

പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസും സംയുക്തമായി പാലക്കാട് റെയിൽവേ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത്.

എറണാകുളം കുമ്പളം സ്വദേശി ഓടൻ തുള്ളിൽ വീട്ടിൽ രൂപേഷ്(31) ആണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്ന് കഞ്ചാവ് എത്തിച്ചു ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിൽ സ്ഥിരമായി യാത്രചെയ്യുന്ന വിദ്യാർഥികൾക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ് എന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം. ഇയാൾക്ക് കഞ്ചാവ് നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു

error: Content is protected !!