Sunday, August 17

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.

തിരൂരങ്ങാടി- കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കുള൦ കൃഷ്ണൻകുട്ടിയെ ചെമ്മാട് പ്രതിഭ ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സോമനാഥൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് തൃക്കുള൦ കൃഷ്ണൻകുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. പ്രതിഭയുടെ സ്നേഹസമ്മാനമായ കാഷ് അവാർഡ് യോഗാധ്യക്ഷൻ വയോജന വേദിയുടെ വൈസ് പ്രസിഡന്റ് ചെമ്മല മോഹൻ ദാസ് നൽകി. പട്ടാളത്തിൽ നാരായണൻ, നിഷ പന്താവൂർ, സോന രതീഷ്, ഡോ. കെ ശിവാനന്ദൻ, വി പ്രസീത ടീച്ചർ, കൈപ്പുറ൦ മുസ്തഫ എന്നിവർ പ്രസംഗിച്ചു. വയോജന വേദി കൺവീനർ കെ രാമദാസ് സ്വാഗതവും ലൈബ്രറി പ്രസിഡന്റ് ബാലകൃഷ്ണൻ പന്താരങ്ങാടി നന്ദിയു൦ പറഞ്ഞു

error: Content is protected !!