സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി. എക്കാലത്തേക്കും എന്നോടൊപ്പമായിരിക്കുന്നതിന് ആശംസകൾ എന്ന അടിക്കുറിപ്പോടെ ഇരുവരും വിവാഹിതരായതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മോതിരം കൈമാറുന്നതിന്റെയും വരണമാല്യം അണിയിക്കുന്നതിന്റെയും അടക്കം ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും അടുപ്പത്തിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിനി ആദില നസ്റിൻ, താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറ എന്നിവരുടെ പ്രണയകഥ പുറം ലോകമറിയുന്നത്. സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തതോടെ പ്രശ്നം ആരംഭിച്ചു. 

നൂറയുടെ വീട്ടുകാർ പല തവണ ആദിലയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് ബന്ധം തുടരുന്നതിനിടെ നൂറയെ സൗദിയിലേക്ക് കൊണ്ടുപോയി. നൂറ പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലേക്ക് പോയി. 
മാസങ്ങളോളെ പിന്നീട് ഒരു വിവരവും നൂറയെക്കുറിച്ച് ലഭിക്കാതായതോടെ ആദില ഹേബിയസ് കോർപ്പസ് ഹർജിയുമായി കോടതിയെ സമീപിച്ചു. ദിവസങ്ങളോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നൂറയെ കുടുംബം കോടതിയിൽ ഹാജരാക്കി. തുടർന്ന് ഒരുമിച്ച് ജീവിക്കാനുള്ള ഇരുവരുടെയും താത്പര്യപ്രകാരത്തെ അനുകൂലിച്ച് വിധി പുറപ്പെടുവിച്ച കേരള ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് 31-ന് വിഷയം തീർപ്പാക്കി.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe

പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് ഒരുമിച്ചു താമസിക്കാൻ നിയമപരമായി തടസ്സമില്ലെന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് നൂറയെ ആദില നസ്രീനൊപ്പം കോടതി വിട്ടയച്ചത്. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിച്ചുവരികയായിരുന്നു. ഇന്നാണ് ഇരുവരും വിവാഹിതരായതിന്റെ ചിത്രം പുറത്തുവന്നത്.

അതിമനോഹരമായ ലഹംഗയായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. വിവാഹദിനത്തിൽ അണിഞ്ഞ വസ്ത്രവും ആഭരണങ്ങളും പ്രത്യേകം അലങ്കരിച്ച ലെസ്ബിയൻ പ്രതീകമുള്ള കേക്കും ഫോട്ടോഗ്രഫിയുമെല്ലാം തയ്യാറാക്കിയവരുടെ പേരുവിവരങ്ങളും നൂറ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

അതേ സമയം, വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഫോട്ടോ ഷൂട്ട് മാത്രമാണെന്നും ഇവർ പിന്നീട് അറിയിച്ചു.

error: Content is protected !!