Friday, August 15

ഭർത്താവ് കൈവെട്ടി, യുവതിയുടെ വിരലുകൾ അറ്റു – സംഭവം കുടുംബവഴക്കിനെ തുടർന്ന്

കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്.

കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് യുവതിയുടെ കൈവെട്ടിയത്. യുവതിയുടെ കൈകളുടെ വിരലുകൾ അറ്റുപോയി.

ഭർത്താവ് പ്രദീപ് ഒളിവിലാണ്. വിരലുകൾ അറ്റുപോയ ഗുരുതരാവസ്ഥയിലായ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തരമായ ശാസ്ത്രക്രിയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

error: Content is protected !!