Tuesday, October 14

ഇടിമിന്നലേറ്റ് കാറിന്റെ ചില്ല് പൊട്ടിത്തെറിച്ചു; 20 ഓളം വീടുകളിൽ നാശനഷ്ടം

പെരുവള്ളൂർ: കാക്കത്തടത്ത് ഇടിമിന്നലിൽ വൻ നാശ നഷ്ടം.വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ല് പൊട്ടിത്തെറിച്ചു. വരിച്ചാലിൽ വാസുവിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൊലേനൊ കാറിന്റെ പിറകിലെ ചില്ലാണ് പൊട്ടിതെറിച്ചത്. സമീപത്തുള്ള തെങ്ങിന് തീപിടിച്ചു തെങ്ങിന്റെ തല മുറിഞ്ഞ് വീണു. വാസുവിന്റെ വീട്ടിലെ വൈദ്യുതി മീറ്റർ ബോർഡും പൊട്ടിത്തെറിച്ചു. സർവീസ് വയറും കത്തി. വരിച്ചാലിൽ ശശിയുടെ വീട്ടിലെ ടി.വി, ചൊക്ലി അലവി കുട്ടി, പി.സി നാസർ എന്നിവരുടെ വീട്ടിലെ ഇൻവെർട്ടർ, വരിച്ചാലിൽ അഷ്റഫിന്റെ കടയിലെ ഫ്രിഡ്ജ് തുടങ്ങി വരിച്ചാലിൽ ഇരുപതോളം വീടുകളിലാണ് നാശനഷ്ടമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അത്യുഗ്ര ശബ്ദത്തോടെ തീഗോളം പ്രത്യക്ഷപ്പെട്ടതായി അപകടത്തിനിരയായ വീട്ടുകാർ പറഞ്ഞു. ഇരുപതോളം വീടുകളിൽ വീട്ടുപകരണങ്ങൾ കത്തി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

error: Content is protected !!