Sunday, October 18

വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

ദേശീയപാത വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.50 ന് വെന്നിയുർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. അപകടത്തിൽ പിക്കപ്പ് ലോറി ഡ്രൈവർ വളാഞ്ചേരി സ്വദേശി സൽമനുൽ ഫാരിസിന് (24) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.