
ലബോറട്ടറി ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ
ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (1 st NCA LC/AI) (കാറ്റഗറി നം. 359/2020) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള എസ്.എം.എസ്, പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രൊഫൈലിലുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം അഭിമുഖത്തിന് എത്തണം.
പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍/ ഭാര്യ എന്നിവര്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും 0483-2734932 എന്ന നമ്പറില്‍ ബന്ധപ്പെടണം.
സന്നദ്ധ സേവന വളണ്ടിയര്‍മാര്‍ക്ക്
ഏകദിന ദുരന്ത നിവാരണ പരിശീലനം
സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും (ജില്ലാ ഭരണകൂടം ) ചേര്‍ന്ന് സന്നദ്ധ സേവന വളണ്ടിയര്‍മാര്‍ക്കുള്ള ഏകദിന ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിക്കുന്നു. തവനൂര്‍ കാര്‍ഷിക കോളജില്‍ ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്്പര്യമുള്ളവര്‍ https://www.sannadhasena.kerala.gov.in/volunteerregistration എന്ന ലിങ്കിലൂടെ പേര്, മൊബൈല്‍ നം. എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. പരിശീലനം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. (നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ ഇത് ആവര്‍ത്തിക്കേണ്ടതില്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് 8907470902 എന്ന നമ്പറില്‍ വാട്‌സ് ആപ് ചെയ്യണം.
ഡയാലിസിസ് ടെക്നീഷ്യന്‍,
സ്റ്റാഫ്‌നഴ്സ് നിയമനം
പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഗരസഭാ ഡയലിസിസ് സെന്ററില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി രണ്ട് വീതം ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11.30ന് പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0494 266039.