വെല്‍നെസ്സ് കേന്ദ്രങ്ങളിലേക്ക് ഇന്‍ര്‍വ്യൂ
തിരൂരങ്ങാടി നഗരസഭയില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്. ഫാര്‍മസിസ്റ്റ്, എന്നീ തസ്തികകളിലേക്ക് 9 ന് 2 മണിക്കും ജെ.എച്ച്.ഐ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് 12ന് കാലത്ത് 10.30നും നഗരസഭില്‍ വെച്ച് ഇന്‍ര്‍വ്യൂ നടക്കും.
ആയുര്‍വേദ ഫാര്‍മസിസ്റ്റ്
മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852.
ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം
മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റ്മാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷനന്‍ പരിധിയില്‍ സ്ഥിര താമസമാക്കിയ അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 15നകം സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. ഫോണ്‍: 8907264209, 0483 2766840.
വോളന്റിയർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ
കേരളം വാട്ടർ അതോറിറ്റിയിൽ പരപ്പനങ്ങാടി സബ് ഡിവിഷന് കീഴിൽ ജെജെഎം പ്രവർത്തനങ്ങൾക്കായി വോളന്റിയര്മാരെയും ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കുന്നു .വോളന്റിയര്മാര്ക്ക് സിവിൽ ഐ ടി ഐ /ഡിപ്ലോമ,/ബി-ടെക് പരിജ്ഞാനവും, ടാറ്റ എൻട്രി ഓപ്പറേറ്റർക് ഡി സി എ പരിജ്ഞാനവും ആവശ്യമാണ്. ഇന്റർവ്യൂ 05/12/2022 തീയതി 10 മണിക്ക് പരപ്പനങ്ങാടി സബ് ഡിവിഷൻ ഓഫീസിൽ വെച്ച് നടത്തുന്നതാണ്. തിരുരങ്ങാടി താലൂക്കിലെയും സമീപ താലൂക്കിലെയും ഉദ്യോഗാര്ഥികള്ക് അപേക്ഷിക്കാം.സമാന ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
ജെപിഎച്ച്എന്‍ ഒഴിവ്
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ ഒഴിവുണ്ട്. 18നും 44നും ഇടയില്‍ പ്രായമുള്ള സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധമായ ജെപിഎച്ച്എന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ 04931 220315
ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ ഡിസംബര്‍ 9-നകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
പ്രൊജക്ട്കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെയും നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ അക്വാ കള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയന്‍സ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ക്ക് വേണ്ട യോഗ്യത. ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കില്‍ ഫിഷറീസ് സയന്‍സ്/സുവോളജി വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍പ്രൊമോട്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സല്‍സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ നിറമരുതൂര്‍ ഓഫീസില്‍ ഡിസംബര്‍ 9 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428.
ട്രേഡ്‌സ്മാന്‍ ഒഴിവ്
കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിങ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള ഇന്റര്‍വ്യൂ നടത്തുന്നു. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. ഡിസംബര്‍ 1 വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2750790 എന്ന നമ്പറില്‍ ലഭിക്കും.