കലോത്സവ സ്വാഗത ഗാനത്തിലെ മുസ്ലിം വിരുദ്ധത ; മാപ്പ് അര്‍ഹിക്കാത്ത തെറ്റെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും കംപോസ് ചെയ്തവരുടെ വികലമായ മനസ്സ് ആവാം ഇതിന് കാരണമെന്നും തിരിച്ചറിയാന്‍ കഴിയാത്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മുജാഹിദ് സമ്മേളനത്തില്‍ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് കൈയ്യടി വാങ്ങിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കിയുള്ള സംഗീത ശില്‍പം അരങ്ങേറിയതെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു.

സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്നും മൈതാനം കാണുമ്പോള്‍ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശില്‍പം അവതരിപ്പിക്കപ്പെട്ടതെന്നും കെപിഎ മജീദ് എംഎല്‍എ കുറ്റപ്പെടുത്തി.

error: Content is protected !!