വൈദ്യുതി പോസ്റ്റുകൾ കിട്ടാനില്ല, ആയിരത്തോളം അപേക്ഷകർ വൈദ്യുതിക്കായി കാത്തിരിക്കുന്നു.


മുസ്ലിം യൂത്ത് ലീഗ് കെ എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി: ഇലക്ട്രിക്ക് പോസ്റ്റ് ഓഫീസുകളിൽ ലഭ്യമല്ലാത്തത് കാരണം നിരവധി പേർ വൈദ്യുതി കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. തിരൂരങ്ങാടി ഡിവിഷൻ ഓഫീസിന് കീഴിൽ മാത്രം 330 അപേക്ഷകരുണ്ട്. ഇവർക്കായി 1400 പോസ്റ്റുകൾ ആവശ്യമാണ്. ഇത്തരത്തിൽ തിരൂർ സർക്കിൾ ഓഫീസിന് കീഴിൽ ആയിരത്തോളം അപേക്ഷകരുണ്ട്. 5 മാസത്തോളമായി ഇലക്ട്രിക്ക് പോസ്റ്റുകൾ വന്നിട്ട്. മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് അപേക്ഷകർ. ഉദ്യോഗസ്ഥരും നിസ്സഹായാവസ്ഥ പറയുകയാണ്. സെൻട്രലൈസെഡ് പാർച്ചേഴ്‌സ് ആയതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.

ഇലക്ട്രിക് പോസ്റ്റിന്റെ ലഭ്യത കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തിരൂരങ്ങാടി ഡിവിഷന് കീഴില്‍ മാത്രം 350-ലേറെ സര്‍വ്വീസ് കണക്ഷനുള്ള അപേക്ഷകളാണ് വൈദ്യുതി തൂണിന്റെ അപര്യാപ്തത മൂലം നല്‍കാനാകാതെ കെട്ടിക്കിടക്കുന്നത്. ആയിരത്തിലേറെ പോസ്റ്റിന്റെ ആവശ്യം ഇപ്പോള്‍ തന്നെ ഡിവിഷന് കീഴിലുണ്ട്.
ഗാര്‍ഹിക കണക്ഷന്‍, സര്‍വ്വീസ് കണക്ഷന്‍, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട പദ്ധതി, റോഡിലുള്ള പോസ്റ്റുകള്‍ മാറ്റുന്നതിനുള്ള പദ്ധതി, മറ്റുള്ളവയെല്ലാം കഴിഞ്ഞ ജൂലൈ മാസം മുതലുള്ളവ പൊസ്റ്റില്ലാത്തതിനാല്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത്‌ലീഗ് പരാതി നല്‍കിയത്. മുസ്്‌ലിം യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖിന്റെ നേതൃത്വത്തില്‍ ഡിവിഷന്‍ ഓഫീസര്‍ ഒ.പി വേലായുധനാണ് നിവേദനം കൈമാറിയത്. മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി, പ്രവര്‍ത്തക സമിതി അംഗം ജാസിം പറമ്പില്‍, പി ജാസില്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
തിരൂരങ്ങാടി ഡിവിഷനിലെ കീഴിലെ വെന്നിയൂര്‍, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, എടരിക്കോട്, കുന്നുംപുറം, ഒതുക്കുങ്ങല്‍, തലപ്പാറ, പരപ്പനങ്ങാടി, ഊരകം, വള്ളിക്കുന്ന് എന്നി സെഷന്‍ ഓഫീസുകളിലെല്ലാം പോസ്റ്റിന് വലിയ ക്ഷാമമാണ് നേരിടുന്നതെന്നും അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്നും യു.എ റസാഖ് പറഞ്ഞു.

error: Content is protected !!