സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ല, പ്രവാസികൾക്ക് ആശ്വാസം

Copy LinkWhatsAppFacebookTelegramMessengerShare

റിയാദ് : സൗദി അറേബ്യയിലേക്ക് പ്രൊഫഷണൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗദി കോൺസുലേറ്റ് സുതാര്യമാക്കി. ഇന്ത്യൻ
വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയാൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് അംഗീകൃത ഏജൻസികൾക്ക് സർക്കുലർ ലഭിച്ചത്.
ഇതുവരെ പ്രൊഫഷണൽ വിസയിൽ വരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ കൂടുതൽ സമയമെടുത്തിരുന്നു. പലപ്പോഴും നാലോ അഞ്ചോ മാസം വരെയാണ് അറ്റസ്റ്റേഷന്
എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. ശേഷമാണ് സൗദി കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ.
നിശ്ചിത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അതത്
യൂണിവേഴ്സിറ്റികളിലേക്ക് കോൺസുലേറ്റ് വെരിഫിക്കേഷന് അയക്കും. ഇതാണ് കാലതാമസത്തിന് കാരണമായിരുന്നത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!