ജിദ്ദ കെ.എം.സി.സി. കുടുംബ സുരക്ഷ: 1 കോടി രൂപ വിതരണം ചെയ്തു

ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ടവരുടെ ആശ്രിതർക്കും ഗുണഭോക്താക്കളുടെ രോഗ ചികിത്സക്കുമായി പദ്ധതി വിഹിതമായി ഒരു കോടി അഞ്ചുലക്ഷം രൂപ വിതരണം ചെയ്തു. പാണക്കാട് നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫണ്ട് വിതരണം ഉൽഘാടനം ചെയ്തു.
ജിദ്ദ കെ.എം.സി.സി.പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ഓർഗ: സെക്രട്ടി ET മുഹമ്മദ് ബഷീർ എം.പി.മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ് MLA പ്രസംഗിച്ചു.

കുടുംബം പോറ്റാൻ കടൽ കടന്ന പ്രവാസികളിൽ ചിലർക്ക് ജീവിത സമുദ്ധാരണത്തിനിടയിൽ ആകസ്മിക മരണം സംഭവിച്ചപ്പോൾ
അവരുടെ കുടുംബത്തിൻ്റെ ജീവിതമാർഗ്ഗം തന്നെ വഴിമുട്ടിയ നിരവധി ആവലാതികൾ നിരന്തരം കെ.എം.സി.സിയുടെ മുന്നിലെത്തിയപ്പോൾ ഇതിന് പരിഹാരമായി 14 വർഷം മുമ്പ് ജിദ്ദ കെ.എം.സി.സി ആവിഷ്കരിച്ച പദ്ധതിയാണ് കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി.

പിന്നിട്ട കാലങ്ങളിൽ മരണപെട്ട നൂറ് കണക്കിന് പ്രവാസികളുടെ കുടുംബങ്ങളുടെ പരിരക്ഷ ഉറപ്പാക്കാനും ആയിരക്കണക്കിന് പദ്ധതി അംഗങ്ങൾക്ക് ചികിത്സ സഹായം നൽകാനും സാധിച്ചിട്ടുണ്ട്. പ്രവാസം നിർത്തി 60 വയസ്സ് പൂർത്തിയാക്കിയ പദ്ധതി അംഗങ്ങൾക്ക് രണ്ട് വർഷമായി മുടങ്ങാതെ പ്രതിമാസ പ്രവാസി പെൻഷൻ നൽകി വരുന്നുണ്ട്.

കാരുണ്യഹസ്തം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം മുതൽ ഗുണഭോക്താക്കളുടെ മക്കൾക്ക് ഗവേഷണ പഠനത്തിന് മികച്ച സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് നേതാക്കളായ ഇസ്മായീൽ മൂത്തേടം, ജബ്ബാർ ഹാജി എളമരം, പി.കെ.അലി അക്ബർ, കെ.പി.കോയ എന്നിവരും ജിദ്ദ കെ.എം.സി.നേതാക്കളായ അൻവർ ചേരങ്കെ,വി.പി.മുസ്തഫ, എ കെ.മുഹമ്മദ് ബാവ. ശിഹാബ് താമരക്കുളം,
സി.സി.കരീം, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര,പാഴേരി കുഞ്ഞിമുഹമ്മദ്, ഒ.കെ.എം.മൗലവി, പി.എം.എ ജലീൽ. കുഞ്ഞിമുഹമ്മദ് പട്ടാമ്പി, EP ഉബൈദുള്ള, സയ്യിദ് സഹൽ തങ്ങൾ, , വി.പി.അബൂബക്കർ ,ജലീൽ ഒഴുകൂർ, KC ശിഹാബ്,അലികളത്തിൽ മൂസ്സ ഹാജി കോട്ടക്കൽ, അബ്ബാസ് മുസ് ലിയാരങ്ങാടി, കുഞ്ഞാപ്പാക്ക കോട്ടക്കൽ, മാനു പട്ടിക്കാട്, കരീം മങ്കട, കുറുക്കൻ മുഹമ്മദ്, CP ഹംസ ഹാജി, ഹനീഫ പാണ്ടികശാല, ഗഫൂർ മങ്കട, ഹൈദരലി വെട്ടത്തൂർ എന്നിവർ പങ്കെടുത്തു.

error: Content is protected !!