കെ എം മുഹമ്മദാലിയും സഹപ്രവർത്തകരും വീണ്ടും സി പി ഐ യിലേക്ക്

RSP മലപ്പുറം ജില്ലാ ഭാരവാഹിയായും UTUC മലപ്പുറം ജില്ലാ സെക്രട്ടറി ആയും പ്രവർത്തിച്ചു വന്ന സ :കെ. എം. മുഹമ്മദാലി, ഉണ്ണി എന്നിവർ സി. പി. ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൂടെ പ്രവർത്തിച്ച നൂറോളം വരുന്ന പ്രവർത്തകരും തൊഴിലാളികളും പാർട്ടിയിലേക്ക് കടന്ന് വരാൻ തയ്യാറായി. നേരത്തെ സി പി ഐ ഭാരവാഹി ആയിരുന്ന കെ എം മുഹമ്മദ് അലി നേതൃത്വവുമായി പിണങ്ങി സി പി ഐ യിൽ നിന്ന് രാജി വെച്ചിരുന്നു. ആർ എസ് പി യിൽ ചേർന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടഞ്ഞു നിൽക്കുന്ന സി പി ഐ പ്രവർത്തകരെ ആർ എസ് പി യിലേക്ക് കൊണ്ടു പോയിരുന്നു. വിവിധ സ്ഥലങ്ങളിൽ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ് സി പി ഐയിലേക്ക് തന്നെ മടങ്ങുന്നത്.
പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് പതാക നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ഇരുമ്പൻ സൈതലവി, ജില്ലാ കൗൺസിൽ അംഗം ഷഫീർ കിഴിശ്ശേരി, പാർട്ടി വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി വി. വിജയൻ, വി. പി. സദാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പാർട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ. സുരേഷ്ബാബു മൂന്നിയൂർ സ്വാഗതം ആശംസിച്ചു. മണ്ഡലം എക്സിക്യൂട്ടീവ് അംഗം വിശ്വനാഥൻ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. റുബീന വള്ളിക്കുന്ന് നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!