നാലു പതിറ്റാണ്ടുകൾക്ക് ശേഷം സഹപാഠികൾ ഒത്തുകൂടി

തിരുരങ്ങാടി :എസ്. എസ്. എം. എഛ്. എസ്. എസ്.തയ്യാലിങ്ങലിലെ 1984 എസ്. എസ്. എൽ സി ബാച്ച് സഹപാഠികൾ
നാലു പതിറ്റാണ്ടിനു ശേഷം വീണ്ടും കുടുംബത്തോടൊപ്പം ഒത്തുകുടി.
അരീപ്പാറ ദ്വീപിൽ വെച്ച് നടന്ന സംഗമം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ ഖാദർ മുക്കം ഉൽഘാടനം ചെയ്തു. മുസ്തഫ മെതുവിൽ , രാജാമണി ,
മൂസക്കുട്ടി വെള്ളിയാമ്പുറം, അൻവർ കരേകുളങ്ങര, അബ്ദു റസാക്ക് മാളിയേക്കൽ, മധുസൂദനൻ മറക്കൽ എന്നിവർ സംസാരിച്ചു.
ഭിന്നശേഷി രംഗത്ത് കഴിവ് തെളിയിച്ച അസീം വെളിമണ്ണയെ ചടങ്ങിൽ ആദരിച്ചു. കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ ലുക്കുമാൻ അരീക്കോട് മോട്ടിവേഷൻ ക്ലാസ് നടത്തി.സുബൈർ വാഴക്കാടിന്റെ ഫുട്ബോൾ ഫലിതവും സിദീഖ് അരീക്കോടും നസറുള്ള തിരൂരങ്ങാടിയും അവതരിപ്പിച്ച സംഗീത വിരുന്നും നടന്നു.തുടർന്ന്
പഴയ സഹപാഠികൾ ഒന്നിച്ചുള്ള ജലയാത്രയും സംഘടിപ്പിച്ചു.

error: Content is protected !!