പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയിൽ പോലീസിന്‍റെ പിടിയില്‍

മമ്പുറത്ത് തിരൂരങ്ങാടി വലിയ പള്ളിക്ക് സമീപത്തെ വാടക മുറിയിൽ നിന്നാണ് പിടിയിലായത്

തിരൂരങ്ങാടി : ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (70), തിരൂർ കണ്ണംകുളം സ്വദേശി മൂസകുഞ്ഞിമാക്കാനകത്ത് ജാബിർ (26) എന്നിവരെയാണ് തിരൂരങ്ങാടി എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്. https://youtu.be/a5FwwFkpvSk

ആന്ധ്രാപ്രദേശില്‍ നിന്നും ട്രയിന്‍മാര്‍ഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്‍റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന്  ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍  താനൂർ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ ജെ ജിനേഷ്, തിരൂരങ്ങാടി എസ് ഐ എൻ.മുഹമ്മദ് റഫീക് എന്നിവരുടെ നേതൃത്വത്തില്‍ താനൂർ ഡാന്‍സാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മമ്പുറം തിരൂരങ്ങാടി വലിയ ജുമാമസ്ജിദിന് സമീപത്തേ റൂമിൽ വച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
error: Content is protected !!