
മുന്നിയൂർ- തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട് കുറ്റിക്കൂട്ടൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപടത്തിൽ പെട്ടത്. ദേശീയപാത പടിക്കലിന് സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട് കാറ് തൊട്ടടുത്ത മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിലിണ്ടായിരുന്ന കോഴക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ രണ്ട്‌പേര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മതില്‍ തകര്‍ത്ത കാറ് തൊട്ടുടുത്ത് പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തില്‍ ഇടിക്കാഞ്ഞത് വലിയ അപകടം ഒഴിവാക്കി.ദേശീയപാത വികസത്തില്‍ പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തിന്റെ കോണിപ്പടിയും വീഴാറായ അവസ്ഥയിലായിരുന്നു.