തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക്. മന്ത്രി എം.ബി.രാജേഷ് ആണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി തിരൂരങ്ങാടി നഗരസഭ മുന്നിലെത്തി. സംസ്ഥാനത്തെ 87 നഗരസഭകളില്‍ നിന്നാണ് തിരൂരങ്ങാടി മുന്നിലെത്തിയത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വിശദ പരിശോധന, കൂടാതെ സംസ്ഥാന തല ജൂറി അംഗങ്ങള്‍ നഗരസഭയില്‍ നടത്തിയ പരിശോധനയിലും തിരൂരങ്ങാടി നഗരസഭ മുന്നിലായി, കാര്‍ഷിക, വിദ്യാഭ്യാസ,ആരോഗ്യ- സാമൂഹ്യക്ഷേമ, മരാമത്ത് പശ്ചാത്തല മേഖലകളില്‍
നഗരസഭ നടത്തിയ വൈവിധ്യവും വേറിട്ടതുമായ മികച്ച പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിലേക്ക് പരിഗണിക്കപ്പെട്ടു, മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. ഇത് രണ്ടാം തവണയാണ് തിരൂരങ്ങാടി നഗരസഭക്ക് സ്വരാജ് അംഗീകാരം കൈവന്നത്. കഴിഞ്ഞ വര്‍ഷമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കിടയില്‍ നഗരസഭകള്‍ക്ക് സ്വരാജ് ട്രോഫി ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വർഷം രണ്ടാം
സ്ഥാനം ലഭിച്ചിരുന്നു. ഇത്തവണ കൂടുതൽ തിളക്കവുമായി സ്വരാജ് അവാര്‍ഡ് തേടിയെത്തിയത് നഗരസഭക്ക് തിളക്കമുറ്റിയ നേട്ടമായി. കെ.പി മുഹമ്മദ്കുട്ടി ചെയര്‍മാനും സി.പി സുഹ്റാബി ഡെപ്യൂട്ടി ചെയര്‍പേഴ്സണും , ഇഖ്ബാല്‍ കല്ലുങ്ങല്‍ (വികസനകാര്യം) , സി.പി ഇസ്മായില്‍ (ആരോഗ്യം), എം.സുജിനി (ക്ഷേമകാര്യം) , ഇ.പി ബാവ (വിദ്യാഭ്യാസം) , വഹീദ ചെമ്പ (പൊതുമരാമത്ത്) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ ടി മനോജ് കുമാര്‍ സെക്രട്ടറിയും ഇ ഭഗീരഥി അസി എഞ്ചിനയറും സി ഇസ്മായില്‍ സൂപ്രണ്ടും പി.വി അരുണ്‍കുമാര്‍ പദ്ധതി ചുമതലയും വഹിക്കുന്നു. നിര്‍വഹണ ഉദ്യോഗസ്ഥരും മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കി. വികസനത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നു മുന്നേറുന്ന നഗരസഭക്ക് ലഭിച്ച സ്വരാജ് അവാര്‍ഡ് ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ യത്നത്തിന്റെ വിജയം കൂടിയാണെന്ന് ചെയര്‍മാന്‍ കെ. പി മുഹമ്മദ്കുട്ടി പറഞ്ഞു.