ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ഹരിപ്പാട് : ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്ത് നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

സര്‍വീസിനായി കരിയിലകുളങ്ങര ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആയിരുന്നു കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിന് തീപിടിച്ചത്. അക്ഷയ് യുടെ സുഹൃത്ത് കരുവാറ്റ സ്വദേശി നിയാസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കാര്‍. കാറിന് മുന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് കാറിന് മുന്‍ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനാവിഭാഗം എത്തി തീ അണച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!