Tuesday, April 14

താനാളൂർ പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു

താനാളൂർ: അയ്യായ റോഡ് പകര തൊട്ടിക്കുണ്ട് പാറക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ വീണു മരണപ്പെട്ടു. പിലാത്തോട്ടത്തിൽ മുനീർ – മുഹ്സിന കൊടിഞ്ഞി എന്നിവരുടെ മകൻ ഫാദി അമൻ (9), വെള്ളിയത്ത് സമീറിന്റെ മകൻ അസ്’ലഹ്(7) എന്നിവരാണ് മരിച്ചത്.

ചൂണ്ടയിടുന്നതിനിടെ കാൽവഴുതി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. മുങ്ങിത്താഴുന്ന സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ വിദ്യാർത്ഥിയും വെള്ളത്തിൽ അകപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയും ഉടനെ രണ്ട് വിദ്യാർത്ഥികളെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!