1921 മലബാർ കലാപം: PSMO കോളേജിൽ പുസ്തകങ്ങളുടെ എക്സിബിഷനും ചർച്ചയും നടത്തി.

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : പിഎസ്എംഒ കോളേജിൽ 1921 മലബാർ കലാപത്തെ ആസ്പദമാക്കി എഴുതിയ പുസ്തകങ്ങളുടെ എക്സിബിഷനും ചർച്ചയും നടന്നു. പ്രിൻസിപ്പൽ ഡോ. കെ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ലൈബ്രറിയും ചരിത്രഗവേഷക വിഭാഗവും ചേർന്ന് നടത്തിയ പരിപാടിയിൽ ഇസ്ലാമിക്‌ പബ്ലിഷിങ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ ടി ഹുസൈൻ മുഖ്യാതിഥിയായി. കോളേജ് ലൈബ്രറിയൻ സി എച് ഇബ്രാഹിം ഖലീൽ പരിപാടിയിൽ സ്വാഗതം പറഞ്ഞു. ചരിത്ര വിഭാഗം മേധാവി എം സെലീന ആധ്യക്ഷ്യം വഹിച്ചു. മുഹമ്മദ്‌ ഷെരീഫ്, മുഹമ്മദ് ഹസീബ്, ലിജ ഷാജി, നൗഷാദ് ചേങ്ങോടൻ, നാഫിസ് നവാസ്, നുഹ, ദിയ അംന, ജെന്ന, രാജേഷ് എന്നിവർ പരിപാടിയിൽ ആശയങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥി ആയിഷ നശ്രീൻ നന്ദി അറിയിച്ചു.

വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!