ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരിഗ്രിൻ ഫാൽക്കണെ തിരൂരങ്ങാടിയിൽ കണ്ടെത്തി

തിരൂരങ്ങാടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരെഗ്രിൻ ഫാൽക്കണിനെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ കണ്ടെത്തി.
കാമ്പസ് ബേർഡ് കൗണ്ട് പ്രോഗ്രാമിനോട് അനുബന്ധിച്ച് പി.എസ്.എം.ഒ കോളജിലെ ഭൂമിത്രസേന ക്ലബ് സംഘടിപ്പിച്ച പക്ഷി സർവ്വേയിലാണ് പക്ഷി നിരീക്ഷകരും വിദ്യാർഥികളുമടങ്ങിയ സംഘം പെരിഗ്രിൻ ഫാൽക്കണെ കണ്ടെത്തിയത്.

പി. എസ്. എം. ഒ കോളേജിന് മുൻവശത്ത് നിന്നാണ് പക്ഷിനിരീക്ഷകരായ ഉമ്മർ മാളിയേക്കലും കബീറലി പിയും അടങ്ങിയ സംഘം ഫാൽക്കണെ കാണുകയും ഫോട്ടോകളെടുക്കുകയും ചെയ്തത്.

ലോകത്തിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ പക്ഷികളിൽ ഒന്നാണെങ്കിലും, കേരളത്തിൽ വളരെ അപൂർവ്വമായാണ് പെരിഗ്രിൻ ഫാൽക്കൺ കാണപ്പെടുന്നത്.

മണിക്കൂറിൽ 389 കിലോമീറ്റർ വേഗതയിൽ ഇരകൾക്ക് മുകളിലേക്ക് ഡൈവ് ചെയ്യാൻ കഴിയുന്ന പെരെഗ്രിൻ ഫാൽക്കണിൻ്റെ കഴിവാണ് ഇന്ന് വരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വേഗതയുള്ള ജീവിയാക്കി പെരിഗ്രിൻ ഫാൽക്കണെ മാറ്റിയത്.

(കരയിലെ ഏറ്റവും വേഗതയേറിയ മൃഗമായ ചീറ്റയുടെ വേഗത മണിക്കൂറിൽ 109.4 കിലോമീറ്ററിനും 120.7 കിലോമീറ്ററിനും ഇടയിലാണ്.)

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക https://chat.whatsapp.com/FToxX0AP8EFJiHTrUPuJuN

മിസൈൽ ബേർഡ് എന്നും ഈ പക്ഷി അറിയപ്പെടുന്നു.
ഇടത്തരം വലിപ്പമുള്ള പക്ഷികളെയാണ് പ്രധാനമായും ഇരയാക്കുന്നത്.
ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽ വളരെ ഉയരത്തിൽ നിന്ന് അതിവേഗതയിൽ
ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽ വലിയ ഉയരത്തിലേക്ക് കുതിച്ച് അതി വേഗതയിൽ, ചിറകുകൾ പിന്നിലേക്ക് വലിച്ച്, മിസൈൽ പോലെ കുത്തനെ താഴേക്ക് കുതിച്ച് ഇരയ്ക്ക് മുകളിൽ പതിക്കുകയും തലയിൽ മാരകമായ പ്രഹരമേൽപിച്ചും കഴുത്തിലെ നട്ടെല്ല് വേർപ്പെടുത്തിയും ആകാശത്ത് വച്ച് തന്നെ ഇരയെ കൊല്ലുകയും ചെയ്യുന്നു.

ആൺ പെരെഗ്രിൻ ഫാൽക്കണുകളേക്കാൾ വലിയ പെൺ ഫാൽക്കണുകൾ താരതമ്യേന വലിയ ഇരയെ പിടിക്കുന്നവരാണ്.

എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ ലോകമെമ്പാടും നടത്തുന്ന ഗ്രേറ്റ് ബാക്ക്‌യാർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായാണ് കോളേജിൽ ക്യാമ്പസ് ബേർഡ് കൗണ്ട് നടത്തിയത്.

സർവ്വേയിൽ പെരിഗ്രിൻ ഫാൽക്കൺ ഉൾപ്പെടെ 54 ലധികം ഇനം പക്ഷികളെ കോളേജ് ക്യാമ്പസിൽ കണ്ടെത്തി.

പക്ഷി നിരീക്ഷകരായ ശ്രീമതി. കാഞ്ജന അനിൽ, നജീബ് പുളിക്കൽ, ഉമ്മർ മാളിയേക്കൽ, കബീറലി പി. എന്നിവർ സർവ്വേയ്ക്ക് നേതൃത്വം നൽകി.

error: Content is protected !!