തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് വ്യാഴാഴ്ച

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 18ന് ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അവരൊടൊപ്പം ചേര്‍ന്ന് തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുകയാണ്.
കോവിഡ് പ്രതിസന്ധി മൂലവും, സാമ്പത്തിക മാന്ദ്യത്താലും ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടത്താല്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. പുനരധി വാസത്തിനു ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്.അതിനാല്‍ പ്രവാസികളുടെ കൂടി ആശയങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച് പദ്ധതികളിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം വിവിധ വ്യവസായ സംരഭങ്ങള്‍, പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അവബോധവും ആശയവിനിമയവും പ്രവാസി സമ്മിറ്റിലൂടെ ഉദ്ദേശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തിയവരാണ് സമ്മിറ്റില്‍ പങ്കെടുക്കുക. കാലത്ത് 9.30 മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും. 10 മണിക്ക് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. നിയുക്ത നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. മുന്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ പി.എം.എ സലാം. പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ, തുടങ്ങിയവര്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സ്. പ്രവാസി ക്ഷേമ ബോര്‍ഡ്, വ്യവസായ വികസന വിഭാഗം. ലീഡ് ബാങ്ക് തുടങ്ങിയ മേഖലയിലെ പ്രമുഖര്‍ പ്രവാസികളുമായി സംവദിക്കും. ഉച്ച 3മണി വരെ നീളുന്ന പരിപാടി പ്രവാസികള്‍ക്ക് പ്രയോജനപ്രദമാകും. പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ നഗരസഭ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നോര്‍ക്കയുടെ അദാലത്ത് നഗരസഭയില്‍ നടത്താന്‍ നോര്‍ക്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായില്‍. ഇ.പി ബാവ. എം സുജിനി. വഹീദ ചെമ്പ പങ്കെടുത്തു.

error: Content is protected !!