തിരൂരങ്ങാടി നഗരസഭ കൗൺസിലറെ അഞ്ചംഗ സംഘം മർദിച്ചു

ചെമ്മാട്: തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി 33-ാം ഡിവിഷന്‍ കൗണ്‍സിലറും യുവ കര്‍ഷകനുമായ കരിപറമ്പത്ത് സൈതലവിയെ ഒരു സംഘം ആക്രമിച്ചതായി പരാതി. ഇന്ന് വൈകുന്നേരം വെഞ്ചാലി കനാൽ റോഡിൽ കരിപറമ്ബ് റോഡ് ജംക്ഷൻ സമീപത്ത് വെച്ചാണ് സംഭവം. വെഞ്ചാലിയിലെ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി കനാലില്‍ പണിയെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയ സംഘം സൈതലവിയെ ആക്രമിക്കുകയായിരുന്നു. നാഭിക്കും നെഞ്ചത്തും ചവിട്ടി പരിക്കേല്‍പ്പിച്ച സംഘം തലക്കും മാരകമായി ആക്രമിച്ചിട്ടുണ്ട്. സൈതലവിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യ ലഹരിയിലെത്തിയ സംഘം കൃഷിയിടത്തിലേക്ക് വെള്ളം തുറന്നു വിടരുതെന്ന് പറഞ്ഞു അക്രമിക്കുകയായിരുന്നുവെന്ന് സൈതലവി പറഞ്ഞു. സൈതലവി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

error: Content is protected !!