വിവാഹത്തില്‍ നിന്ന് പിന്മാറി ; യുവതിയെ നടുറോഡിലിട്ട് യുവാവ് കുത്തി കൊലപ്പെടുത്തി

Copy LinkWhatsAppFacebookTelegramMessengerShare

ബെംഗളുരു: വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിലിട്ട് പതിനാറ് തവണ കുത്തി യുവാവ് കൊലപ്പെടുത്തി. ഇന്നലെ രാത്രി 7.30-യോടെ ബെംഗളുരു മുരുഗേശ് പാളയയിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞിറങ്ങുകയായിരുന്ന ആന്ധ്രയിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയെയാണ് ആന്ധ്ര ശ്രീകാകുളം സ്വദേശി ദിനകര്‍ ബനാല ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനാണ് ലീലയെ ദിനകര്‍ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ലീലയോട് ദിനകര്‍ സംസാരിക്കാന്‍ ശ്രമിച്ചു. സംസാരിക്കാന്‍ ലീല വിസമ്മതിച്ചതോടെ ദിനകര്‍ ലീലയെ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് റോഡില്‍ ലീലയുടെ മൃതദേഹത്തിന് സമീപം ഇരുന്ന പ്രതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!