കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചു ; ബൈക്ക് യാത്രക്കാരന് പിഴ

തൃശൂര്‍ : ബൈക്ക് യാത്രികന് അനധികൃതമായി കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശി നൗഷാദിനാണ് കുളിംഗ് ഫിലിം ഒട്ടിച്ചെന്ന് കാണിച്ച് 3250 രൂപ പിഴയടയ്ക്കണമെന്ന മൂവാറ്റുപുഴ ആര്‍ടി ഓഫീസില്‍ നിന്ന് കത്ത് ലഭിച്ചത്.

കോതമംഗലം മലയന്‍കീഴ് ഭാഗത്ത് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കത്തില്‍ സ്വിഫ്റ്റ് കാറിന്റെ പടമാണ് നല്‍കിയിരിക്കുന്നത്. നൗഷാദിനാണെങ്കില്‍ സ്വന്തമായി കാറുമില്ല. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്‌കൂട്ടര്‍ എന്നും. വിലാസവും വാഹന നമ്പറും ഫോണ്‍ നമ്പറുമെല്ലാം കൃത്യമാണു താനും.

ഇതിനെല്ലാം പുറമെ തൃശ്ശൂരില്‍ ജോലിചെയ്യുന്ന നൗഷാദ്, ഇരിങ്ങാലക്കുട-തൃശ്ശൂര്‍ വിട്ട് പോകാറേയില്ലെന്നു പറയുന്നു. നൗഷാദ് ഈ അടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടുമില്ല. എന്നിട്ടും എങ്ങനെ പിഴ ഈടാക്കി എന്നാലോചിച്ചിരിക്കുകയാണ് നൗഷാദ്.

error: Content is protected !!