Monday, August 18

മഴയും മണ്ണിടിച്ചിലിലും കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം: അപേക്ഷ 30 വരെ നീട്ടി

അപേക്ഷത്തീയതി നീട്ടി

തിരുവനന്തപുരം : കഴിഞ്ഞ മാസവും ഈ മാസവും ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർ എയിംസ് പോർട്ടലിലൂടെ (www.aims.kerala.gov.in) ധനസ ഹായത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയതായി മന്ത്രി പി.പ്രസാദ് അറി യിച്ചു. കൃഷിനാശം സംഭവിച്ചു 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം എന്നായിരുന്നു നിർദേശമെങ്കിലും കൂടുതൽ കർഷകർ ദുരിതാശ്വാസ ക്യാംപിലും മറ്റും താമസം തുടരുന്ന സാഹച ര്യവും കർഷകരുടെ അഭിപ്രായ ങ്ങളും പരിഗണിച്ചാണ് തീയതി നീട്ടിയത്. സ്വന്തമായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, കൃഷിഭവൻ മുഖേനയോ അപേക്ഷ ഓൺലൈ നായി സമർപ്പിക്കാം.

error: Content is protected !!