വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം വിപണനം നടത്തുന്നതിന് ഇരുചക്രവാഹനവും ഐസ്സ് ബോക്സും വിതരണം ചെയ്തു, വിതരണ ഉദ്ഘാടനം വളളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിർവ്വഹണ ഉദ്ദ്യോഗസ്ഥ ബിസ്ന വി ചടങ്ങിന് സ്വാഗതം അർപ്പിച്ചു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം ശശികുമാർ, എ കെ രാധ, എപി സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു 4.80 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത്