കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

കൊച്ചി: കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35)മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കായിരുന്നു സംഭവം. കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്.

ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീഴുകയായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യ: കവിതമോള്‍. മകള്‍ ആയില്യ.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!