Tuesday, October 14

കാസര്‍കോട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍കോട് : കാസര്‍കോട് ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണി സ്ഥിരമായി മദ്യപിന്നയാളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പരിക്കേറ്റ സുഗന്ധി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.

error: Content is protected !!