
ആലപ്പുഴ: മാരാരിക്കുളത്ത് 11 കാരിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍56 കാരന്‍ അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാര്‍ഡില്‍, പൊള്ളേത്തൈ ചിത്തിര വീട്ടില്‍ രാജേഷ് കുമാറി (56)നെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസില്‍ കേസെടുത്തത് അറിഞ്ഞ് ഒളിവിലിരുന്ന പ്രതിയെ മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
മാരാരിക്കുളം സ്വദേശിയായ 11 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വസതിയില്‍ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തയതോടെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ മോഹിത് പി കെ പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
ഒളിവില്‍ പോയ പ്രതിയെ എറണാകുളത്ത് വെച്ച് മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ മോഹിത് പി കെ യുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു കെ ആര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ നെവിന്‍ ടി ഡി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാംകുമാര്‍ വി എസ്, ഷൈജു, എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.