കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി എത്തി

ബെല്ലാരിയില്‍ കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന്റെ ഗൃഹപ്രവേശന ചടങ്ങിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തി. വ്യാഴാഴ്ചയായിരുന്നു ഗൃഹ പ്രവേശനം. മുഖ്യമന്ത്രിയെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ ഖട്ടീല്‍, ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

മരിച്ച പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. പ്രവീണിന്റെ പേരിലുള്ള വീട് 2800 ചതുരശ്ര അടിയില്‍ ഏകദേശം 70 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആഭിമുഖ്യത്തിലാണ് വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

പ്രവീണ്‍ നെട്ടാരുവിന്റെ പ്രതിമ നളിന്‍ കുമാര്‍ ഖട്ടീല്‍ അനാച്ഛാദനം ചെയ്തു. ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായി ഗണപതിഹോമം, ശ്രീ സത്യനാരായണ പൂജ എന്നിവയും നടത്തി

error: Content is protected !!