Tuesday, October 14

വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ ദർസ് വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി : വീടിനടുത്ത് വയലിലെ വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മമ്പുറം വെട്ടത്ത് അങ്ങാടി പതിനാറുങ്ങൽ മലയിൽ അഷ്റഫ് – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹ് (14) ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിനടുത്ത് പട്ടിശ്ശേരി വയലിലെ വെള്ളക്കുഴിയിൽ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. കാടപ്പടി ജുമാ മസ്ജിദ് ദർസ് വിദ്യാർഥിയാണ്.

സഹോദരങ്ങൾ : മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ്, റുഫൈദ, മുഹമ്മദ് റഫീഹ്‌

error: Content is protected !!