Thursday, October 15

Tag: വെള്ളത്തിൽ മുങ്ങിമരിച്ചു

കനത്ത മഴയിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു
Accident

കനത്ത മഴയിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടിയിൽ നൗഷാദിന്റെ മകൻ മാഹിൻ ഇറാഷ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് സമീപത്തെ റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഇവരുടെ വീട്ടുമുറ്റത്ത് വലിയ തോതിൽ കെട്ടിക്കിടന്നിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുറ്റത്തേക്കിറങ്ങിയ കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമല്ലാത്തതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാ...
വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ ദർസ് വിദ്യാർഥി മരിച്ചു
Accident

വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ ദർസ് വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി : വീടിനടുത്ത് വയലിലെ വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മമ്പുറം വെട്ടത്ത് അങ്ങാടി പതിനാറുങ്ങൽ മലയിൽ അഷ്റഫ് - റംല ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹ് (14) ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിനടുത്ത് പട്ടിശ്ശേരി വയലിലെ വെള്ളക്കുഴിയിൽ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. കാടപ്പടി ജുമാ മസ്ജിദ് ദർസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ : മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ്, റുഫൈദ, മുഹമ്മദ് റഫീഹ്‌...