Friday, August 15

ഊഞ്ഞാലില്‍ നിന്നു തെറിച്ചു വീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട് : ഇരുമ്പ് പൈപ്പ് കൊണ്ട് നിര്‍മിച്ച ഊഞ്ഞാലില്‍ നിന്നു തെറിച്ചു വീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ സ്‌നേഹതീരം കല്യാണ മണ്ഡപത്തിലാണ് അപകടം.

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു നിഹാല്‍. കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ഊഞ്ഞാലില്‍ നിന്നും തെറിച്ചു വീണ നിഹാല്‍ കമ്പികള്‍ക്കിടയില്‍ കുരുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!