Wednesday, January 21

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ ; സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം

ന്യൂഡല്‍ഹി : രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇവ തുടര്‍ന്നും ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.

ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതല്‍ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകള്‍ വരെ ഒരേസമയം ഏതു ബാങ്കില്‍ നിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്.

error: Content is protected !!