Wednesday, August 20

ബിരിയാണി-ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ ഹംസക്കോയയുടെ കുടുംബത്തിന് സിപിഎമ്മിന്റെ സ്‌നേഹവീട്

വള്ളിക്കുന്ന് : കുറ്റിക്കാട്ട് ഹംസക്കോയയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ കമ്മറ്റി. വീട് സിപിഐഎം മലപ്പുറം ജില്ലകമ്മറ്റി മെമ്പര്‍ വി.പി. സോമസുന്ദരന്‍ കുടുംബത്തിന് സമര്‍പ്പിച്ചു.

ബിരിയാണി ചാലഞ്ചിലൂടെയും ന്യൂസ് പേപ്പര്‍ ചാലഞ്ചിലൂടെയുമാണ് വീട് നിര്‍മാണത്തിന് ആവശ്യമായ തുക പാര്‍ട്ടി കണ്ടെത്തിയത്. ചടങ്ങില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ നരേന്ദ്രവ് , ടി പ്രഭാകരന്‍, പി.വിനീഷ് ഋഷികേശ്, എന്നിവര്‍ സംസാരിച്ചു. എല്‍സി സെക്രട്ടറി വിനയന്‍ പാറോല്‍ സ്വാഗതവും ശശീന്ദ്രന്‍ എം നന്ദിയും പറഞ്ഞു.

error: Content is protected !!