Tag: Vallikkunnu

വള്ളിക്കുന്നില്‍ വീടിനുള്ളില്‍ ഒരാള്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം
Local news

വള്ളിക്കുന്നില്‍ വീടിനുള്ളില്‍ ഒരാള്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. അത്താണിക്കല്‍ കോടക്കടവ് അമ്പലത്തിന് സമീപം പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേ ഒള്ളു. ...
Local news

അംബേദ്കര്‍ അവഹേളനം : അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്നില്‍ പ്രതിഷേധം

വള്ളിക്കുന്ന് : അംബേദ്ക്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കൂട്ടുമുച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഹംസക്കോയ, സെക്രട്ടറി മൊയ്തീന്‍ കോയ കൊടക്കാട്,ഫൈജാസ് വടക്കെപുറത്ത്, ഹനീഫ ആനങ്ങാടി, കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍, ഫൈനാസ്, എന്നിവര്‍ നേതൃത്വം നല്‍കി ...
Local news

വള്ളിക്കുന്നില്‍ 19 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വള്ളിക്കുന്ന് കരുമരക്കാട് 19 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമരക്കാട് സ്വദേശി മജീദിന്റെ മകന്‍ മുഹമ്മദ് ദില്‍ഷാദ് ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
Obituary

കോണ്ഗ്രസ് നേതാവ് ഹരിഗോവിന്ദൻ അന്തരിച്ചു

വള്ളിക്കുന്ന് : വള്ളിക്കുന്നു നിയോജകമണ്ഡലം മുൻ യുഡിഫ് ചെയര്മാനും കോൺഗ്രസ്‌ നേതാവുമായിരുന്ന പുളിയശ്ശേരി ഹരിഗോവിന്ദൻ (ബാബു 68 വയസ്സ്) അന്തരിച്ചു. അച്ഛൻ: കോണ്ഗ്രസ് നേതാവ് പരേതനായ പി ഐ ജി മേനോൻ. അമ്മ: പുളിയശ്ശേരി രത്നപ്രഭാദേവി അമ്മ. ഭാര്യ: ഗീത ( റിട്ടയേർഡ് തപാൽ വകുപ്പ്). മകൾ ആര്യ. പി ( മാതൃഭൂമി ന്യൂസ്). മരുമകൻ ആദർശ് ( മനോരമ ദിനപത്രം, തിരുവനന്തപുരം). സംസ്കാര ചടങ്ങുകൾ ഇന്ന് (ശനിയാഴ്ച 30-11-2024) വൈകിട്ട് 3 മണിക്ക് വള്ളിക്കുന്ന് അത്താണിക്കൽ തറവാട്ടു വളപ്പിൽ (താന്നാട്ട വീട്) ...
Local news

വള്ളിക്കുന്നില്‍ ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു ; പിതാവിന്റെ സ്മരണക്കായി മകന്‍ ഇഷ്ടദാനമായി നല്‍കിയത് 11 സെന്റ്, പദ്ധതിക്കായി ഫണ്ട് വകയിരുത്തി പഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. പിതാവിന്റെ സ്മരണക്കായി മകന്‍ ഇഷ്ടദാനമായി സ്ഥലം വിട്ടു നല്‍കിയതോടെയാണ് ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകിയത്. ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നതിന് വേണ്ടി വള്ളിക്കുന്ന് വില്ലേജില്‍ കടലുണ്ടി നഗരം ഹിറോസ് നഗറില്‍ 11 സെന്റ് സ്ഥലം കിഴക്കിനിയകത്ത് ഹംസ നഹയുടെ പാവന സ്മരണയ്ക്ക് വേണ്ടി മകന്‍ അന്‍വര്‍ നഹ സൗജന്യമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് എ ഷൈലജ ടീച്ചര്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി ഹനീഫ, പി എം രാധാകൃഷ്ണന്‍, പുഷ്പ മൂന്നിച്ചിറയില്‍, വി ശ്രീനാഥ് എന്നിവര്‍ ഏറ്റുവാങ്ങി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 85 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അവരെല്ലാം വിദ്യാഭ്യാസ ആവശ്യത്തിന് സമീപ ത്തുള്ള സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത...
Local news

വള്ളിക്കുന്നിൽ കേരളോത്സവം സംഘാടക സമിതിയായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തുന്നതുമായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ക്ലബുകൾ, റസിഡൻസുകൾ, യുവജന സംഘടന എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചയത്തിൽ നവംബർ 24 മുതൽ ഡിസംബർ 3 നുള്ളിൽ മൽസരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും നവംബർ 21 ന് 5 pm വരെ മൽസരാത്ഥികൾക്ക് ഓൺലൈൻ റജിസ്റ്റേഷൻ നടത്താനും യോഗം തിരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിനിത ആർ എച്ച് ജനറൽ കൺവീനറും, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ചെയർമാനുമായും, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ആൻോ മാർട്ടിൻ ജോയിൻ്റ് കൺവീനറും, ആർ അശ്വിൻ യൂത്ത് കോഡിനേറ്ററും, ലിയാക്കത്ത് അലി ജോയിൻ്റ് കോഡിനേറ്ററും ആയി സംഘാടകസമിതി നിലവിൽ വന്നു. മൽസരങ്ങളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ...
Local news

വള്ളിക്കുന്നില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

വള്ളിക്കുന്ന് : സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വെച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ദേവനന്ദാ ബസ്സും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റു. സാരമായി പരിക്കേറ്റയാളെ ഓടിക്കൂടിയ നാട്ടുകാര്‍ ചെട്ടിപ്പടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കുവേണ്ടി മെഡിക്കല്‍ കോളേജിലേക് മാറ്റി. അപകടത്തില്‍ പരിക്കേറ്റത് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണെന്നാണ് സൂചന ...
Local news

ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാത്തത് വഞ്ചന : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

വള്ളിക്കുന്ന്: നാല്പതു മാസത്തെ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി വഞ്ചനാ പരമാണെന്നു കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അശോകന്‍ മേച്ചേരി, ഇ. എം. ജോസ്, ഒ വിജയന്‍, വി.പി. വിജയന്‍, കോശി പി തോമസ്, സി.ഉണ്ണിമൊയ്തു , ത്രേസ്യാമ്മ, ഇപി.ഗീത, രാജലക്ഷ്മി പി, പി.പി.ശ്രീധരന്‍, മോഹന്‍ദാസ്, ശിവദാസന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു ...
Local news

കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം : സ്വയംവര ഘോഷയാത്ര സംഘടിപ്പിച്ചു

വള്ളിക്കുന്ന് : കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം അഞ്ചാം ദിവസം രുഗ്മിണി സ്വയംവരം ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്ര ചെറുകുന്നത്ത് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സിജി. ദിലീപ് കുമാര്‍, കണ്‍വീനര്‍ ദേവദാസ് തീക്കുന്നത്ത്, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എ പി. പുരുഷു, സെക്രട്ടറി മോഹന്‍ദാസ് തൊട്ടിയില്‍, രാജേഷ് പുതുവായി, സി. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സപ്താഹം വ്യാഴാഴ്ച സമാപിക്കും. തുടര്‍ന്ന് നവരാത്രി, വിജയ ദശമി ആഘോഷ പരിപാടികള്‍ നടക്കും. ...
Local news

വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണം : സിപിഎം

വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണമെന്ന് സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കാറ്റഗറി മുന്നില്‍ ഉള്‍പ്പെടുന്നത് മൂലം വീട് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രതിസന്ധിയാണ് ഉണ്ടാകുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പാറോല്‍ ദേവദാസന്‍ ചിറക്കണ്ടത്ത് വേലയുധന്‍ നഗറില്‍ (കൊടക്കാട് എയുപി സ്‌കൂള്‍ ) നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. എ കെ രാധ, ഇ അനീഷ്, എ കെ പ്രഭീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം അഖില്‍ രക്തസാക്ഷി പ്രമേയവും എ കെ പ്രഭീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി വിനയന്‍ പാറോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, ഏരിയ കമ്മറ്റിയംഗങ്ങളായ പി...
Local news

വള്ളിക്കുന്ന് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : വള്ളിക്കുന്ന് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി ഷഹര്‍ബാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ബ്ലോക്ക് മഹിളാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിടി ബിന്ദു അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് ലെവല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. വള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി ഐ വീരേന്ദ്രകുമാര്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ സന്ധ്യാ കാരന്തോട്, വനജ ടീച്ചര്‍, ജില്ലാ ഭാരവാഹികളായ ബിന്ദു മോഹന്‍ദാസ്, പി പി സുലൈഖ, സരിത, കല്യാണി രാമചന്ദ്രന്‍, ശോഭന, മണ്ഡലം പ്രസിഡണ്ടുമാരായ ബേബി, അംബിക, പ്രമീള, അസ്‌കര്‍ അലി, അനുമോദ് കാടശ്ശേരി, കോശി, ഉണ്ണി മൊയ്തു, അനിത ദാസ് എന്നിവര്‍ പങ്കെടുത്തു. ഇ ദാസന്‍, വത്സമ്മ മൂന്നിയൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ...
Local news

5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പോത്തും കുഴിക്കാട് ഒന്നാംവളവ് തെക്കേ റോഡ് തുറന്ന് നല്‍കി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 ല്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച പോത്തും കുഴിക്കാട് ഒന്നാംവളവ് തെക്കേ റോഡ് തുറന്നു കൊടുത്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ കെ രാധാ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ചടങ്ങിന് ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാ ചേലക്കല്‍, എ കെ പ്രഷീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങിന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിജയന്‍ പൊക്കടവത്ത് സ്വാഗതവും ഹരീഷ്.എം നന്ദിയും പറഞ്ഞു. ...
Local news

വള്ളിക്കുന്ന് കൃഷിഭവൻ്റെ കീഴിൽ കർഷക ചന്ത തുടങ്ങി ; നാട്ടിലെ കർഷകരുടെ ജൈവ പച്ചക്കറി ഉൽപ്പന്നങ്ങൾ ചന്തയിൽ ലഭ്യമാകും

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓണത്തോടനുബന്ധിച്ച് കാർഷിക പച്ചക്കറി ചന്ത തുടങ്ങി. അത്താണിക്കൽ ഓപ്പൺ സ്റ്റേജ് പരിസരത്ത് തുടങ്ങിയ ചന്തയുടെ ഉദ്ഘാടനം എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. സെപ്തംബർ 11 മുതൽ 14 വരെ കൃഷിഭവൻ്റെ കാർഷക ചന്ത പ്രവർത്തിക്കും നാട്ടിലെ കർഷകരുടെ ജൈവ പച്ചക്കറി ഉൽപ്പന്നങ്ങൾ ചന്തയിൽ ലഭ്യമാകും. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർ പേഴസൺ എ കെ രാധ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷി ഓഫീസർ നിനൂ രവിന്ദ്രനാഥ് സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എം ശശികുമാർ,ആസിഫ് മസ്ഹൂദ്, ഉഷാ ചേലക്കൽ എന്നവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് കൃഷി അസിസ്റ്റൻ്റ് കെ ഷിനില നന്ദി രേഖപ്പെടുത്തി. ...
Local news

മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം : വിദ്യാലയങ്ങളില്‍ സ്റ്റാര്‍ ഗ്രേഡിങ് പദ്ധതിയുമായി വള്ളിക്കുന്ന്

വള്ളിക്കുന്ന്: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ശു ചിത്വമുറപ്പാക്കുന്നതിന് വേണ്ടി സ്റ്റാര്‍ ഗ്രേഡിങ് എന്ന പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചറും സെക്രട്ടറി സന്തോഷ് സി എന്നവരും ചേര്‍ന്ന് പദ്ധതി മാര്‍ഗ്ഗരേഖ പി ഇ സി കണ്‍വീനറും ജിഎല്‍പിഎസ് വള്ളിക്കുന്നിലെ പ്രധാന അധ്യാപികയുമായ അജിതകുമാരി ടീച്ചര്‍ക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സിന്ധു അത്രപുളിക്കല്‍ അധ്യക്ഷയായ ചടങ്ങില്‍ മെമ്പര്‍ മാരായ ഉഷ ചേലക്കല്‍, സച്ചിദാനന്ദന്‍, ശുചിത്വ മിഷന്‍ ആര്‍ പി ജുനൈദ് ടി പി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമാലുദ്ധീന്‍ പി പി എന്നിവര്‍ സംബന്ധിച്ചു. ...
Local news

നിര്‍മാണ തൊഴിലാളി സെസ് പിരിവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരങ്ങള്‍ക്കെതിരെ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു

വള്ളിക്കുന്ന് : നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏല്പിച്ചതിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മലപ്പുറം ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വിന്റെ ആഹ്വാന പ്രകാരം അരിയല്ലൂര്‍ മേഖലാ കമ്മിറ്റി ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. പരിപാടി സിഡബ്ല്യൂഎഫ്‌ഐ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി. സൈഫുന്നിസ ഉദ്ഘാടനം ചെയ്തു. പിപി വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ടിപി സജു അദ്ധ്യക്ഷത വഹിച്ചു. സിഐടിയു വള്ളിക്കുന്ന് ഏരിയ ട്രഷറര്‍ പി വിനീഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. സിഐടിയു വള്ളിക്കുന്ന് ഏരിയ പ്രസിഡന്റ് ഋഷികേശ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു ...
Local news

ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണം ; സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും

വള്ളിക്കുന്ന് : ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണമെന്നാവശ്യപ്പെട്ട് സിപിഐ എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടന്നു. അത്താണിക്കലിൽ നിന്നും ആരംഭിച്ച മാർച്ച് റയിൽവെ ഗേറ്റിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി നന്ദകുമാർ എംഎൽ എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മറ്റിയംഗം പി ഹൃഷികേശ് കുമാർ അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരൻ, ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, ബ്ലോക്ക് പഞ്ചായത്തംഗം പി ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കുമാർ കോട്ടാശ്ശേരി, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി സുനിൽ കുമാർ, ടി വി രാജൻ, ലോക്കൽ കമ്മറ്റിയംഗം പ്രേമൻ പരുത്തിക്കാട് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കായമ്പടം വേലായുധൻ സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം പി വിജയൻ നന്ദിയും പറഞ്ഞു. ...
Malappuram

അന്തര്‍ദേശീയ കണ്ടല്‍ ദിനാചാരണം ; വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

കടലുണ്ടി : ജൂലൈ 26 അന്തര്‍ദേശീയ കണ്ടല്‍ ദിനാചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറെസ്ട്രി ഡിവിഷന്‍ കോഴിക്കോടും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യുണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മറ്റിയും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ ചന്തന്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പിസി വിദ്യാര്‍ത്ഥികള്‍ക്കായി കടലുണ്ടി വള്ളിക്കുന്ന് കമ്മ്യുണിറ്റി റിസര്‍വ്വ് ഓഫീസ് പരിസരത്ത് വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ കണ്ടല്‍ വനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്, കണ്ടല്‍ തൈകള്‍ നടീല്‍, കണ്ടല്‍ റിസര്‍വ്വ് ശുചീകരണ പ്രവര്‍ത്തികള്‍ എന്നിവ ഉള്‍പ്പെടുത്തി. സോഷ്യല്‍ ഫോറെസ്ട്രി ഉത്തര മേഖല കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ്‌സ് ആര്‍. കീര്‍ത്തി ഐഎഫ്എസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കെവിസിആര്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സോഷ്യ...
Local news

ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 70 ല്‍ അധികം കര്‍ഷകരാണ് ഇതിന് തയ്യാറായി വന്നിരിക്കുന്നത്. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ നീനു രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് ഗ്രാമപഞ്ചായത്ത് പൂപ്പൊലി പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം മികച്ച വിളവും വിപണന സാധ്യതയും ലഭിച്ചതോടെയാണ് ഈ വര്‍ഷം കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. 20000 ഹൈബ്രീഡ് തൈകളാണ് 1.50 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കാലവസ്ഥ അനുകൂലമായാല്‍ ഓണത്തിന് വള്ളിക്കുന്നില്‍ പൂപ്പാടങ...
Local news

കളഞ്ഞു കിട്ടിയ സ്വർണം നവ വധുവിന് നൽകി ബാങ്ക് ജീവനക്കാരൻ മാതൃകയായി

വള്ളിക്കുന്ന് : റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നൽകി വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ തറോൽ കൃഷ്ണകുമാർ മാതൃകയായി. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ യഥാർത്ഥ ഉടമയായ നവദാമ്പതികളായ അത്തക്കകത്തത് ഷംന, ഷംനാസിന് സ്വർണ്ണം നൽകുകയായിരുന്നു. കൃഷ്ണകുമാറിന്റെ സത്യസന്ധതയിൽ അനുമോദിക്കുന്ന ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീനാഥ്, വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് , ബാങ്ക് സെക്രട്ടറി മനോജ്, പ്രഭകുമാർ മാക്സ് ശ്രീധരൻ കെ വി ഹരിഗോവിന്ദൻ, അനൂജ്,സമീർ നവദമ്പതികളുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. വാട്സാപ്പിലൂടെ സന്ദേശം അയച്ചു കൊണ്ടാണ് സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനായത്. ...
Local news

മഞ്ഞപിത്തം ; വള്ളിക്കുന്നില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി, പിഴ ചുമത്തി

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലുണ്ടി നഗരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ ശുചിത്വ പരിശോധനയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും കുടിവെള്ള സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഓഡിറ്റോറിയത്തില്‍ നിന്നും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ഒട്ടേറെ പേര്‍ക്ക് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, കുടിവെള്ള സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ലഭ്യമാക്കാത്ത ഭക്ഷണം ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കടലുണ്ടി നഗരത്തെ പബ്ലിക്ക് ഹെല്...
Local news

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്. ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാ...
Local news

വള്ളിക്കുന്നില്‍ വിവാഹത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ മഞ്ഞപിത്തം ബാധിച്ചു ചികിത്സയില്‍

വള്ളിക്കുന്ന് : പഞ്ചായത്തിലെ കൊടക്കാട് സ്വദേശിയുടെ വിവാഹത്തില്‍ ഓഡിറ്റോറിയത്തില്‍ പങ്കെടുത്ത നിരവധി പേര്‍ മഞ്ഞപിത്തം സ്ഥീരികരിച്ച് ചികിത്സയില്‍. വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര പ്രദേശത്തു നിന്നുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളില്‍ 30 ല്‍ അധികം പേര്‍ ചികിത്സയിലാണ്. ഈ ഭാഗങ്ങളിലുള്ളവര്‍ പനിയും ഛര്‍ദിയും വന്ന് ചികിത്സ തേടി എത്തിപ്പോഴാണ് സംഭവത്തിന്റെ തുടക്കം കണ്ടെത്തിയത്. ഇപ്പോഴും ചികിത്സ തേടി പലരും ആശുപത്രിയിലെത്തുകയാണ്. കഴിഞ്ഞ മാസം പതിമൂന്നാം തിയതി കൂട്ട് മൂച്ചി ചേളാരി റോഡില്‍ സ്മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിവാഹത്തില്‍ പങ്കെടുത്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പിന്റെ പ്ര...
Local news

എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വള്ളിക്കുന്ന് : എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. തലപ്പാറ ഷാദി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ കമ്മറ്റി അംഗം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാനം ചെയ്തു മണ്ഡലം സെക്രട്ടറി മജിദ് വെളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഹമീദ് പരപ്പനങ്ങാടി മണ്ഡലം എക്‌സിക്യൂട്ടിവ് മെമ്പര്‍ ഇസ്മായില്‍ മുസ്ഥഫ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. റഷീദ് ചേളാരി സ്വാഗതവും മണ്ഡലം എക്‌സിക്യൂട്ടിവ് മെബര്‍ നാസര്‍ എരണിക്കല്‍ നന്ദിയും പറഞ്ഞു ...
Local news

ഒരു കുടുംബത്തിലെ 16 ലധികം പേര്‍ക്ക് മഞ്ഞപ്പിത്തം ; വള്ളിക്കുന്നില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പും ഭരണസമിതിയും

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ കൊടക്കാട് വാര്‍ഡ് 15 ല്‍ ഹെപറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) ഒരു കുടുംബത്തിലെ 16ല്‍ അധികം പേര്‍ക്ക് ഒരേ സമയം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്തിലെ ഒരു വിവാഹ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടിയന്തര സാഹചര്യം വിലയിരുത്താനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തരം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വാര്‍ഡിലെ മുഴുവന്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും, വിവാഹങ്ങള്‍ മറ്റ് ചടങ്ങുകള്‍ ആരോഗ്യ വകുപ്പിനെ മുന്‍കൂട്ടി അറിയിക്കാനും, പനി, വയറുവേദന, ചര്‍ദി, ശരീരത്തില്‍ മഞ്ഞ കളര്‍ തുടങ്ങിയ മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടാനും ആരോഗ്യ...
Local news

വള്ളിക്കുന്നിൽ ആരോഗ്യ വകുപ്പിൻ്റെ ശുചിത്വ പരിശോധന ; പിഴ ചുമത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലുണ്ടി നഗരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന നടന്നു. പരിശോധനയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുധീർ എം.എസ് , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ സി.പ്രസാദ്, എം.ജി.സജീഷ് ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് മാരായ ടി.ജയശ്രീ, അനാനിയ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുമെന്നും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും കടലുണ്ടി നഗരത്തെ പബ്ലിക്ക് ...
Local news

ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു

വള്ളിക്കുന്ന് : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാവുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പടിക്കല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കോഴിക്കോട് ഖാദി ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ സിപി യൂനുസ് സ്വാഗതം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഗസ്റ്റ് ഫാക്കല്‍റ്റി ഇബ്രാഹിം ബാഖവി മേല്‍മുറി, ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ്‌ട്രെയിനിങ് ഫാക്കല്‍റ്റി കണ്ണിയന്‍ മുഹമ്മദ് അലി എന്നിവര്‍ ക്ലാസെടുത്തു. ഫീല്‍ഡ് ട്രെയിനര്‍മാരായ ജൈസല്‍, ജാഫര്‍അലി, ടി. സി അബ്ദുള്‍ റഷീദ്, ഡോക്ടര്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി മുന്നൂറ്റി അമ്പതോളം ഹാജിമാര്‍ പങ്കെടുത്തു. ...
Local news

തെരഞ്ഞെടുപ്പ് പ്രചാരണം : പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും കൊട്ടിക്കലാശമില്ല

പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനം. പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രധാന കവലകളിലും റോഡുകളിലും കൊട്ടിക്കലാശം നടത്തില്ല. മൈക്ക് സെറ്റ് ഉപയോഗിച്ചുള്ള പ്രസംഗങ്ങളും ഉണ്ടാകില്ല. ഗതാഗതകുരുക്കും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് അഭ്യര്‍ത്ഥന പ്രകാരം സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എന്നാല്‍ വാഹന പ്രചാരണം പതിവു പോലെ തന്നെ നടത്തും. പരപ്പനങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ഹരീഷിന്റെ അധ്യക്ഷതയിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. രാഷ്ടീയപാര്‍ട്ടി പ്രതിനിധികളായ എം.പി സുരേഷ് ബാബു, എച്ച് ഹനീഫ, ഗിരീഷ് തോട്ടത്തില്‍, ഉണ്ണിമൊയ്തു, പി.പി പുഷ്പാകരന്‍, സലാം തങ്ങള്‍, എം സിദ്ധാര്‍ത്ഥന്‍, മുഹമ്മദ് ഹനീഫ, കെ.സി നാസര്‍, എം കേശവന്‍ തുടങ്ങി 20 ഓളം പേര്‍ പങ്...
Local news, Other

വള്ളിക്കുന്നില്‍ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്ക് കത്തിച്ച ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്

വള്ളിക്കുന്ന് : രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്ക് കത്തിച്ചു ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്. അരിയല്ലൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമയ്ക്കാണ് പിഴ ഈടാക്കിയത്. ഹോട്ടലിലെ പ്ലാസ്റ്റിക്ക് കവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ പരിസരവാസികള്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. ജമാലുദ്ധീന്‍, പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ...
Local news

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായോപകരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ അധ്യക്ഷത വഹിച്ചു. ഇലട്രോണിക്ക് വീൽച്ചെയർ, സി.പി ചെയർ, തെറാപ്പി ബോൾ, തെറാപ്പിസ്റ്റാന്റ്, വാക്കർ, ഹിയറിങ് ഐയ്ഡ്, കമ്മോഡ് ചെയർ വീൽ, റെക്കിളിങ് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. വാർഷിക പദ്ധതിയിൽ എട്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ മാർട്ടിൻ സ്വാഗതവും ഐ.സി.ഡി.എസ്.ഐ ഓഫീസർ എം.റംലത്ത് നന്ദിയും പറഞ്ഞു. ...
Local news

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉയർന്നത് 117 വീടുകൾ ; താക്കോൽ കൈമാറ്റം നിർവഹിച്ചു

വള്ളിക്കുന്ന് : സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച 117 വീടുകളുടെ താക്കോൽ കൈമാറ്റം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽക്കേണ്ട വിഹിതം യഥാസമയം നൽകിയാൽ രണ്ടര വർഷം കൊണ്ട് ആറ് ലക്ഷം ഗുണഭോക്താക്കൾക്കും ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് ഭവനപദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 300 പേർക്കാണ് വീട് പൂർത്തിയാകുന്നത്. ജനറൽ വിഭാഗത്തിൽ 186 ഗുണഭോക്താക്കളും മത്സ്യത്തൊഴിലാളി മേഖലയിൽ 86 പേരും പട്ടികജാതി വിഭാഗത്തിൽ 28 പേരുമാണ് എഗ്രിമെന്റ് വെച്ച് വീട് നിർമാണം തുടങ്ങിയത്. ഇതിൽ 110 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ, ആരോഗ്യ സ്റ്റാന്റ...
error: Content is protected !!