Saturday, September 13

ജനകീയ ജോയിന്റ് ആർ ടി ഒ അബ്ദുൽ സുബൈറിന് യാത്രയയപ്പ് നല്‍കി.

തിരൂരങ്ങാടി: റോഡ് സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച് സർവീസിൽ നിന്നും വിരമിച്ച തിരൂരങ്ങാടിയിലെ ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എം.പി അബ്ദുല്‍ സുബൈറിന് കക്കാട് ടി എഫ് സി ക്ലബ് യാത്രയയപ്പും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ സി ഷൗക്കത്ത് മാഷ് ഉദ്ഘാടനം ചെയ്തു.
കൊയപ്പ റിയാസ് കക്കാട്, ടി എഫ് സി മാനേജർ കെ എം സിദ്ദീഖ്, കെ എം ഗഫൂർ എന്നിവർ സംസാരിച്ചു.

ഫോട്ടോ:സർവീസിൽ നിന്നും വിരമിക്കുന്ന തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ എം പി അബ്ദുൽ സുബൈറിനെ കക്കാട് ടി എഫ് സി ക്ലബ്ബ് ആദരിക്കുന്നു.

error: Content is protected !!