നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു. പോരൂർ (എസ്.സി – 6 ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി- 2, ജനറൽ 4 ഒഴിവ്), നെടുവ (ജനറൽ – 6 ഒഴിവ്) എന്നീ നെയ്ത്ത് കേന്ദ്രങ്ങളിലേക്കാണ് നിയമനം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂൺ 10 ന് മുമ്പായി പ്രൊജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832734807.

error: Content is protected !!