ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന പരിസ്ഥിതി വാരാചരണം നടത്തും. സെമിനാറുകൾ, ചർച്ചകൾ, ബോധ വൽക്കരണം, തൈ നടീൽ തുടങ്ങി വിവാധ പരിപാടികൾ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിലും തുല്യതാ സമ്പർക്ക ക്ലാസുകളിലും നടക്കും.
പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു. വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം നല്കി. ജില്ലാ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, ജീവനക്കാരായ കെ. ശരണ്യ, മൊയ്തീൻ കുട്ടി, ക്ലാസ് പ്രതിനിധികളായ മുഹമ്മദ് ഷക്കീർ വള്ളുവമ്പ്രം , ടി. രവി , എം.ബിജീഷ്, എന്നിവർ പ്രസംഗിച്ചു.
പഠിതാക്കളുടെയും സാക്ഷരതാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ജില്ലാ ഓഫീസും പരിസരവും ശുചീകരിക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു.