Sunday, August 17

ടോപ്പേഴ്സ് മീറ്റും ഫ്രെഷേഴ്സ് ഡെയും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായന വർഷത്തിലെ കെ. ജി വിദ്യാർത്ഥികളുടെ ഫ്രെഷേഴ്സ് ഡേയും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സമസ്ത പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ടോപ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു.ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി വൈസ് ചാൻസ് ലർ ഡോക്ടർ ബഹാഉദ്ധീൻ മുഹമ്മദ്‌ നദ്‌വി പുതിയ വിദ്യാർത്ഥികളുടെ പഠനാരംഭം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.മുഹയിദ്ധീൻ അധ്യക്ഷനായി.തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശാഫി ഹാജി ചെമ്മാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു,ട്രസ്റ്റ്‌ ഭാരവാഹികളായ യൂസുഫ് ചോനാരി,ശംസുദ്ധീൻ ഹാജി, ഷാമൂൺ, ഹസൈൻ ഹാജി, മുഹമ്മദ്‌ കുട്ടി ഹാജി,തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഇ.പി ബാവ, സി.പി ഇസ്മായിൽ,ഇക്ബാൽ കല്ലുങ്ങൾ,കൗൺസിലർമാരായ ജാഫർ കുന്നത്തേരി, കെ.പി സൈതലവി പി.ടി.എ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ കുട്ടി,സദർ മുഅല്ലിം ഹസൻ ഹുദവി, സ്റ്റാഫ് സെക്രട്ടറിപ്രജീഷ്, ഷിജു, തുടങ്ങിയവർ സംസാരിച്ചു അഡ്മിനിസ്ടട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി സ്വാഗതവും ഉസ്മാൻ കോയ നന്ദിയും പറഞ്ഞു

error: Content is protected !!