Saturday, August 16

പട്ടയം എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞു ; രാധയ്ക്ക് നിറ പുഞ്ചിരി

പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധയും മകന്‍ അതീന്ദ്രനും. നാലു വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് ഇവര്‍ക്ക്. എടപ്പാള്‍ വെങ്ങിനിക്കരയില്‍ താമസിക്കുന്ന 64 കാരിയായ രാധയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത്. പട്ടയത്തിനായി പലകുറി അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങളാല്‍ അപേക്ഷ നിഷേധിക്കപ്പെട്ടു.

ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള സന്തോഷം മകന്‍ അതീന്ദ്രന്‍ മറച്ചുവെക്കുന്നില്ല. തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാധ പറഞ്ഞു. വിധവയായ രാധയ്ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തില്‍ മനസ് തുറന്ന് ചിരിക്കുകയാണ് രാധ.

error: Content is protected !!