പിജി ഗാല 2.o എന്ന പേരിൽ പിജിഡേ സംഘടിപ്പിച്ചു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോളേജിലെ പിജി വിദ്യാർത്ഥികൾക്കായി പിജി ഡേ സംഘടിപ്പിച്ചു. പരിപാടിയിൽ കോളേജ് യൂണിയൻ ചെയർമാൻ അർഷദ് ഷൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് നിർവഹിച്ചു.

പരിപാടിയിൽ പ്രശസ്ത മെന്റലിസ്റ്റ് അഭിനവ് മുഖ്യ അതിഥിയായിരുന്നു. കോളേജ് യൂണിയൻ അഡ്വൈസർ ബാസിം എംപി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജിൽ കായിക -പഠനമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

പിജി റപ്പ് ഫർഹാൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് കോളേജ് മുൻ ചെയർമാൻ മുമീസ് നന്ദി അറിയിച്ചു.

error: Content is protected !!