ഹോംസ്റ്റേയില്‍ പണംവെച്ച് ചീട്ടുകളി ; പതിനാലംഗസംഘം പിടിയില്‍, 4 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു

മീനങ്ങാടി: മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗസംഘത്തെ മീനങ്ങാടി പൊലീസ് പിടികൂടി. ഇവരില്‍ നിന്നും 4,32,710 രൂപ പിടിച്ചെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ചീട്ടുകളി സംഘത്തില്‍ നിന്നും ഇത്രയും വലിയ തുക ജില്ലയില്‍ പിടി കൂടുന്നതെന്ന് പൊലീസ് പറഞ്ഞു.

പനമരം കൈപ്പാട്ടു കുന്ന് ഞാറക്കാട്ട് വീട്ടില്‍ സന്തോഷ് (40), തൊവരിമല തുളുനാടന്‍ വീട്ടില്‍ ശറഫുദ്ധീന്‍ (41), ചൂതുപാറ വട്ടിണിയില്‍ വീട്ടില്‍ സിനീഷ് (40), ബത്തേരി കുപ്പാടി പുഞ്ചയില്‍ വീട്ടില്‍ സുനില്‍ (32), പേരാമ്പ്ര കുമ്മനാട്ടുകണ്ടി വീട്ടില്‍ ഇബ്രാഹിം (63), കാരച്ചാല്‍ വടക്കുമ്പുറത്തു വീട്ടില്‍ ഏലിയാസ് (52), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തില്‍ ഷിബു (40), ഇരുളം മേത്തുരുത്തില്‍ അജീഷ് (36), അമ്പലവയല്‍ വികാസ് കോളനി കളനൂര്‍ വീട്ടില്‍ രമേശന്‍ (43), കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി വീട്ടില്‍ സലിം(47), മൂലങ്കാവ് തൊട്ടുച്ചാലില്‍ വീട്ടില്‍ അരുണ്‍ (33), തൊണ്ടര്‍നാട് പുന്നോത്തു വീട്ടില്‍ ഷംസീര്‍ (38), തരുവണ നടുവില്‍ വീട്ടില്‍ വിജേഷ് (38), കാര്യമ്പാടി വലിയപുരക്കല്‍ വീട്ടില്‍ പ്രജീഷ് (37) എന്നിവരെയാണ് മീനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റസാഖ്, രതീഷ്, ചന്ദ്രന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഖാലിദ്, സുമേഷ്, വില്‍സണ്‍ എന്നിവരടങ്ങുന്ന സംഘം പിടിയിലായത്.

error: Content is protected !!