തിരൂരങ്ങാടി :വിഷു ബമ്പര്‍ വിജയിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശിയാണ് ബമ്പര്‍ നേടിയത്. ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ലോട്ടറി വകുപ്പിന് കത്തു നല്‍കിയ സാഹചര്യത്തില്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഇദ്ദേഹം നേടിയത്. ഈ തുകയുടെ 10 ശതമാനം ഏജന്‍സി കമ്മിഷനായും 30 ശതമാനം നികുതി ഇനത്തിലും പോയ ശേഷം ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇദ്ദേഹം കൈപ്പറ്റിയിരിക്കുന്നത്.
VE 475588 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചെമ്മാട് പുതിയ ബസ്റ്റാന്റിലെ ലോട്ടറി കടയിൽ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ലോട്ടറിയടിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒന്നാം സമ്മാനം നേടിയയാള്‍ സമ്മാനത്തുക വാങ്ങാന്‍ എത്താത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ മാസം 24നായിരുന്നു ലോട്ടറിയുടെ ഫലപ്രഖ്യാപനം. ഭാഗ്യശാലി വരുമെന്ന പ്രതീക്ഷയിൽ ആദ്യത്തെ ആഴ്ച്ച എല്ലാവരും കാത്തിരുന്നു. തിരൂരങ്ങാടി പരിസരത്തെ ആളാകും ഭാഗ്യശാലി എന്നാണ് കരുതിയിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഭാഗ്യശാലി ടിക്കറ്റ് കൈമാറിയത്. കുത്തികുത്തി ചോദിച്ചാലും പേരും വിവരങ്ങളും നൽകരുതെന്ന് ഇദ്ദേഹം ലോട്ടറി വകുപ്പിന് കത്തു നൽകിയിരുന്നു. മുൻ കാല ഭാഗ്യശാലികളുടെ അവസ്‌ഥ അറിഞ്ഞകാം ഇദ്ദേഹം ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണമെന്ന് കരുതുന്നു..2